ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ അധ്യക്ഷയും എഴുത്തുകാരിയുമായ സുധാമൂർത്തി രാജ്യസഭയിലേക്ക് നിർദ്ദേശം ചെയ്യപ്പെട്ടു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു സുധാമൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. സ്ത്രീശാക്തീകരണത്തിന്റെ സാക്ഷ്യപത്രമാണ് സുധാമൂർത്തി എന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു.
എൻ. ആർ നാരായണന്റെ ഭാര്യയും മൂർത്തി ട്രസ്റ്റിന്റെ ചെയർപേഴ്സനായും സേവനമനുഷ്ഠിച്ച സുധാ മൂർത്തി നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.
2006-ൽ പത്മശ്രീ പുരസ്കാരവും 2023-ൽ പത്മഭൂഷനും നൽകി രാജ്യം ആദരിച്ചു.