വടകരയില്‍ മല്‍സരിക്കുന്നതില്‍ ഷാഫി പറമ്പിലിന് അതൃപ്തി അടുപ്പമുള്ള നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട് . എങ്കിലും നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങാനാണ് തീരുമാനം.
വടകരയില്‍ ഷാഫി മല്‍സരിക്കുമെന്ന സൂചനകള്‍ വന്നുതുടങ്ങിയപ്പോള്‍ പ്രഖ്യാപനം വരട്ടെയന്നായിരുന്നു ഷാഫി .അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഉടന്‍ പ്രഖ്യാപിക്കും.
ടി.എൻ പ്രതാപന് പകരം കെ.മുരളീധരൻ തൃശൂരില്‍ സ്ഥാനാർഥിയാകും. ടി.എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ കെ.മുരളീധരന് വേണ്ടി തൃശൂരില്‍ ചുവരെഴുത്ത് തുടങ്ങി.
ഷാഫി പറമ്പിൽ വടകരയിലും കെ.സി വേണുഗോപാൽ ആലപ്പുഴയിലും മത്സരിക്കും. രാഹുൽ ഗാന്ധി വയനാട്ടിലും കെ സുധാകരൻ കണ്ണൂരിലും ജനവിധി തേടും. മറ്റു മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാരെ നിലനിർത്താനും ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.