മൂന്നാറില്‍ ജനവാസമേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. സെവന്‍മല എസ്റ്റേറ്റ് പാര്‍വതി ഡിവിഷനിലാണ് കാട്ടാനയിറങ്ങിയത്. രാവിലെ എട്ടുമണിയോടെയാണ് കട്ടക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള ആന എത്തിയത്. കാട്ടാന ഇപ്പോഴും പ്രദേശത്ത് തുടരുന്നു.
നാട്ടുകാര്‍ ഭീതിയിലാണ് നേര്യമംഗലം കാഞ്ഞിരവേലിയില്‍ വീണ്ടും ആനയിറങ്ങി. കഴിഞ്ഞദിവസം ഇന്ദിര കൊല്ലപ്പെട്ടതിന് സമീപമാണ് ഒറ്റക്കൊമ്പന്‍ ഇറങ്ങിയത്. രാത്രിയിറങ്ങിയ ആന പുലര്‍ച്ചെയാണ് കാടുകയറിയത്.