കെ.മുരളിധരനായി തൃശൂർ ഒഴിഞ്ഞ് നൽകിയ ടി.എന്‍. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്‍റാക്കി ഹൈക്കമാൻഡ്.
പാർട്ടി തീരുമാനം വിയോജിപ്പുകളില്ലാതെ അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ പദവി. കോൺഗ്രസ് സിറ്റിംഗ് എംപിമാരിൽ ടി.എൻ.പ്രതാപനെ മാത്രമാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി നിർത്തിയിരുന്നത്.
വർക്കിംഗ് പ്രസിഡന്‍റായതോടെ പാർട്ടിയിൽ കൂടുതൽ ചുമതലകളിലേക്ക് വരികയാണ് ടി.എന്‍. പ്രതാപൻ. പ്രതാപനെ കൂടാതെ കൊടിക്കുന്നിൽ സുരേഷും ടി.സിദ്ദിഖുമാണ് മറ്റ് വർക്കിങ് പ്രസിഡന്റുമാർ