മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരായ പരാതിയിൽ കേസെടുക്കാൻ സാധിക്കുകയില്ലെന്ന് വിജിലൻസ്.
കേസിന്റെ വിശദാംശങ്ങൾ ഹൈകോടതിയുടെ പരിഗണനയിലാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
ഹർജി വാദം 27 ലേക്ക് മാറ്റി. മാത്യു കുഴൽ നാടന്റെ ഹർജിയിലാണ് വിജിലൻസിന്റെ മറുപടി.
കരിമണൽ കമ്പനിക്കായി വ്യവസായനയത്തിൽ തന്നെ മാറ്റം വരുത്തിയാതായും ഹർജിയിൽ പറയുന്നുണ്ട്.