കേരള സര്‍വകലാശാല കലോല്‍സവത്തിലെ മാര്‍ഗംകളി വിധികര്‍ത്താവായിരുന്ന അധ്യാപകന്‍റെ മരണത്തിന് ഉത്തരവാദി എസ്.എഫ്.ഐ ആണെന്ന് കെ. സുധാകരന്‍.
കേരളത്തില്‍ എസ്.എഫ്.ഐയുടെ കിരാത കൊലപാതകം തുടരുകയാണ്. യൂണിവേഴ്സിറ്റി കലോല്‍സവത്തില്‍ മാര്‍ഗംകളിയില്‍ അവര്‍ പറഞ്ഞ ആളുകള്‍ക്ക് സമ്മാനം കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഷാജി വിസമ്മതിച്ചുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ തന്നോട് പറഞ്ഞുവെന്നും ഷാജിയെ കോഴയില്‍ കുടുക്കുകയായിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.
അതേസമയം, ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ.എസ്.യു ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ.എസ്.യു നേതാവ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.മാര്‍ഗംകളി ഫലം അട്ടിമറിക്കാന്‍ പലരും ഷാജിയെ സമീപിച്ചിരുന്നുവെന്നും ഷാജി അതിന് വഴങ്ങിയിരുന്നില്ലെന്നും ഷാജിയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
ഇന്ന് രാവിലെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെത്താനായിരുന്നു നോട്ടിസ്. കോഴ ആരോപണം ഉയര്‍ത്തി എസ്.എഫ്.ഐയുടെ നേതൃത്വത്തിലെ സർവകലാശാല യൂണിയന്‍ ഷാജി ഉള്‍പ്പെടെ നാലുപേരെ തടഞ്ഞ് വച്ച് പൊലീസിന് കൈമാറുകയായിരുന്നു.
കോഴ ഇടപാടിന്‍റെ പ്രത്യക്ഷ തെളിവ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് വിശദപരിശോധനയ്ക്കായി ഫോണ്‍ കസ്റ്റഡിയിലെടുത്ത ശേഷം നോട്ടിസ് നല്‍കി വിട്ടയച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ഷാജി താന്‍ നിരപരാധിയാണെന്ന കത്തെഴുതി വച്ച് ജീവനൊടുക്കുകയായിരുന്നു.