ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ തിയതി നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പ്രഖ്യാപിക്കും. തിയതികള്‍ സംബന്ധിച്ച തീരുമാനം തിരഞ്ഞെടുപ്പ് കമ്മിറ്റി കൈക്കൊണ്ടതിന് പിന്നാലെയാണ് ഇക്കാര്യമറിയിച്ചത്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഇന്ന് രാവിലെയാണ് ഇരുവരും ചുമതലയേറ്റത്. മേയില്‍ അവസാനിച്ച് ജൂണില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെന്നാണ് സൂചന.
ഏഴ് ഘട്ടങ്ങളായാണ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. 96 കോടി 88 ലക്ഷം വോട്ടര്‍മാരാണ് രാജ്യത്ത് ഇക്കുറി വോട്ടവകാശം രേഖപ്പെടുത്തുക.
പ്രഖ്യാപനം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്പൂർണ യോഗത്തിൽ ഏഴു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പെന്നാണ് സുചന