കേരള സര്‍വകലാശാല കലോല്‍സവത്തിലെ കോഴക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി നൃത്തപരിശീലകര്‍.
മാര്‍ഗംകളിയുടെ വിധികര്‍ത്താവായിരുന്ന ഷാജിയെയും തങ്ങളെയും എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചുവെന്നും ഇതോടെ ആത്മഹത്യ ചെയ്യുമെന്ന് ഷാജി പറഞ്ഞതായും നൃത്തപരിശീലകര്‍ പറയുന്നു.
എസ്.എഫ്.ഐക്കാരായ അഞ്ജു കൃഷ്ണ, വിമല്‍ വിജയ്, അക്ഷയ്, നന്ദന്‍ എന്നിവരാണ് മര്‍ദിച്ചതെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും നൃത്തപരിശീലകര്‍ അറിയിച്ചു.