ലോക്സഭാ തിരഞ്ഞെടുപ്പ് തിയതികൾ ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഗ്യാനേഷ് കുമാറും സുഖ്ബിർ സിങ് സന്ധുവും വാർത്താ സമ്മേളനം നടത്തും
ജൂണ്‍ 16വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി. ഏപ്രിൽ രണ്ടാം വാരം ആരംഭിച്ച് മേയ് പകുതിവരെ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. മേയ് അവസാനത്തിൽ ഫലപ്രഖ്യാപനം.
കേരളത്തിൽ ഏപ്രിൽ 20 ന് ശേഷമായിരിക്കും വോട്ടെടുപ്പ്. വിഷു അടക്കം ആഘോഷങ്ങള്‍ കണക്കിലെടുത്താകും കേരളത്തിലെ വോട്ടെടുപ്പ്. ആകെ 96.88 കോടി വോട്ടര്‍മാര്‍. കേരളത്തില്‍ രണ്ട് കോടി എഴുപത് ലക്ഷം വോട്ടര്‍മാര്‍. 3,400 കമ്പനി കേന്ദ്രസേനയെയാണ് തിരഞ്ഞെടുപ്പ്കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്
ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്, ഒഡീഷ, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമോയെന്ന് അറിയാം.”