40 മണിക്കൂർ നീണ്ട ദുഷ്കര ദൗത്യത്തിനൊടുവിൽ മാൾട്ട ചരക്കുകപ്പലിനെ സൊമാലിയൻ കടല്‍ക്കൊള്ളക്കാരിൽനിന്ന് മോചിപ്പിച്ച് ഇന്ത്യൻ നാവികസേനമറീൻ കമാൻഡോകൾ ചരക്ക് കപ്പലിലെ 17 നാവികരെ രക്ഷിച്ചപ്പോൾ, 37 കടൽക്കൊള്ളക്കാർ കീഴടങ്ങി.
ഇന്ത്യൻ തീരത്തുനിന്ന് 2,600 കിലോമീറ്റർ അകലെ സൊമാലിയൻ തീരത്തായിരുന്നു ദൗത്യംഡിസംബർ 14ന് സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ എംവി റുവാനെയുമായി നാവികസേന വാർത്താവിനിമയ ബന്ധം സ്ഥാപിക്കുന്നത് വ്യാഴാഴ്ച രാത്രി പടക്കപ്പലായ ഐഎൻഎസ് കൊൽക്കത്ത ദൗത്യം മുന്നിൽനിന്ന് നയിച്ചു.
മറ്റൊരു കപ്പലായ ഐഎൻഎസ് സുബദ്ര, ഒരു ദീർഘദൂര ആളില്ല വിമാനം, മറ്റൊരു പി 81 നിരീക്ഷണ വിമാനം, മറീൻ കമാൻഡോകളെ എയർ ഡ്രോപ്പ് ചെയ്യാൻ ബോയിങ്ങിന്റെ സി -17 ഗ്ലോബ് മാസ്റ്റർ വിമാനം, പടക്കപ്പലുകളിൽ നിന്നുള്ള ചെറുബോട്ടുകൾ,
ഹെലികോപ്റ്റർ, ഇങ്ങനെ വമ്പൻ സന്നാഹത്തോടെയെത്തിയ”ഇന്ത്യൻ നാവികസേനയ്ക്ക് മുൻപിൽ കടൽക്കൊള്ളക്കാർ വലിയ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി.