മോസ്കോ∙ മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി വ്ളാഡിമിർ പുട്ടിൻ.തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റാകുമെന്ന് ഉറപ്പായതിനു പിറകേയാണ് ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുട്ടിൻ രംഗത്തെത്തിയത്.പുട്ടിൻ രംഗത്തെത്തിയത്.

റഷ്യയും യുഎസ് നേതൃത്വം നൽകുന്ന നാറ്റോ.സഖ്യവും തമ്മിലുള്ള സംഘർഷം മൂന്നാംലോക മഹായുദ്ധത്തിന് ഒരു പടി മാത്രം അകലെയാണെന്നാണ് അർഥമാക്കുന്നതെന്നു.എന്നാൽ യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു പുട്ടിന്റെപ്രസ്താവന.

87.8 ശതമാനം വോട്ട് പുട്ടിന്‍ നേടിയെന്നാണു റിപ്പോര്‍ട്ട്. അതേസമയം അമേരിക്ക, യുകെ, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങള്‍ റഷ്യന്‍ തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തി.

പ്രതിപക്ഷ നേതാക്കളെ തടവിലാക്കി,നീതിപൂര്‍വമല്ലാത്ത.തിരഞ്ഞെടുപ്പാണ് റഷ്യയില്‍ നടന്നതെന്ന് വിവിധ രാജ്യങ്ങള്‍ ആരോപിച്ചു.

Rose

Leave a Reply

Your email address will not be published. Required fields are marked *