സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും മാര്‍ച്ച് 31 ഞായറാഴ്ച പ്രവര്‍ത്തിക്കാൻ ആർബിഐയുടെ നിര്‍ദേശം.
2023, 2024 സാമ്ബത്തിക വർഷത്തെ സര്‍ക്കാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് മാർച്ച് 31 പ്രവൃത്തി ദിനമാക്കിയത്.
റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളില്‍ പെട്ട പൊതു, സ്വകാര്യ ബാങ്കുകള്‍ക്ക് നിർദേശം ബാധകമാണ്. ഈ ബാങ്കുകളുടെ ബ്രാഞ്ചുകളും തുറക്കാനാണ് നിർദേശം.