കോഴിക്കോട്; ആശുപത്രിയിൽ ആവശ്യത്തിന് പോലും ജീവനക്കാർ ഇല്ലാത്തതിനാൽ ക്ലർക്കുമാരുടെ പണികൾ കൂടി ഹൗസ് സർജന്മാർ ചെയ്യേണ്ടി വരുന്നതിനാൽ അവരുടെ ജോലിഭാരം ഇരട്ടിയാകുന്നു.
തുടർച്ചയായി 32 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ കൂടാതെ അവർക്ക് അർഹതപ്പെട്ട സ്റ്റൈഫൻ്റ് സമയത്ത് കിട്ടാത്തതും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു .
ഇതിന് ഒരു പരിഹാരം കാണണം എന്ന ആവശ്യവുമായി അവർ ആരോഗ്യമന്ത്രിയെയും ധനവകുപ്പിനെയും സമീപിച്ചു എങ്കിലും അവരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് അവർ സമരത്തിലേക്ക് നീങ്ങുന്നത്.