പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ഡ്രുക് ക്യാൽപോ’ സമ്മാനിച്ച് ജിഗ്‍മെ ഖെസർ നംഗ്യേൽ വാങ്ചുക് രാജാവ്.
ഒരു വിദേശരാജ്യത്തെ സർക്കാരിന്‍റെ തലവന് ആദ്യമാണ് ഈ ബഹുമതി ഭൂട്ടാന്‍ സമ്മാനിക്കുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഭൂട്ടാനിലെത്തിയത്.
പരോ രാജ്യാന്തര വിമാനത്താവളത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ എത്തിയാണ് മോദിയെ സ്വീകരിച്ചത്.
പിന്നീട് ഭൂട്ടാൻ രാജാവ് വാങ്ചുക്കുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ തീരുമാനിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. വ്യവസായ പ്രമുഖരുടെ യോഗത്തിലും മോദി പങ്കെടുത്തു.