തമിഴ്‌നാട് കൊടമംഗലം സ്വദേശി അറുപതു വയസുകാരനായ പരശുറാം ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നിന് ജോനകപ്പുറം ഹാർബറിനുള്ളിലെ റോഡിലായിരുന്നു അപകടം.
പരുക്കേറ്റ ഒൻപതുപേരിൽ ഗുരുതരമായ പരുക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാർബറിൽ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നവരും, മീൻ കച്ചവടം ചെയ്ത് ജീവിക്കുന്നവരുമാണ് അപകടത്തിൽപ്പെട്ടത്.