കോഴിക്കോട് സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യയെ നിയമപരമായി നേരിടുമെന്ന് വടകരയിലെ എൽഡിഎഫ്ഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ.
1500 രൂപയ്ക്കു മാത്രം പിപിഇ കിറ്റ് ലഭിക്കുന്ന കാലത്ത് 15,000 കിറ്റുകൾ വാങ്ങി ആരോഗ്യപ്രവർത്തകരുടെ ജീവൻ രക്ഷിച്ചതിനെ കള്ളിയെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നതെന്നു ശൈലജ പറഞ്ഞു.
എന്റെ ജീവിതം തുറന്ന പുസ്തകമാണ്. വൃത്തികെട്ട രീതിയിലാണ് വ്യക്തിഹത്യ നടത്തുന്നത്. ജനങ്ങളുടെ കോടതിയിൽ ഞാൻ ഇത് തുറന്നുകാട്ടും’– കെ.കെ.ശൈലജ പറഞ്ഞു.
നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള ആലോചനകൾ നടത്തുന്നുണ്ട്. അഞ്ചു വർഷം മന്ത്രി ആയിരുന്നപ്പോൾ ഞാൻ എങ്ങനെ പ്രവർത്തിച്ചുവെന്ന് ഈ നാട്ടിലെ എല്ലാ മനുഷ്യർക്കും. അറിയാമെന്നും ശൈലജ വ്യക്തമാക്കി.