ന്യൂഡൽഹി ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാർട്ടി. മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി.ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി പണം നൽകിയെന്നു മന്ത്രി അതിഷി ആരോപിച്ചു.

ചോദ്യം ചെയ്യലിനുശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടു മാറ്റി. ആംആദ്മി പാർട്ടി (എഎപി) നേതാക്കൾ അഴിമതി നടത്തിയിട്ടില്ലെന്നും അതിഷി വ്യക്തമാക്കി.

‘‘ശരത് ചന്ദ്ര റെഡ്ഡി ആദ്യം പ്രതിയായിരുന്നു. ഇപ്പോൾ മാപ്പുസാക്ഷിയായി. റെഡ്ഡിയുടെ മൊഴികൾക്കു വിശ്വാസ്യതയില്ല. ജയിൽ വാസത്തിനു ശേഷമാണ് ശരത് ചന്ദ്ര റെഡ്ഡി നിലപാട് മാറ്റിയത്.

ഇലക്ടറൽ ബോണ്ട് വഴി മുഴുവൻ പണവും ബിജെപി അക്കൗണ്ടിലേക്കാണ് പോയത്. 34 കോടി രൂപയാണ് നൽകിയത് ആംആദ്മി നേതാക്കൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *