യുപിയിലെ മീററ്റില്‍ നാല് കുട്ടികള്‍ വെന്തുമരിച്ചു. മൊബൈല്‍ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് തീപടര്‍ന്നാണ് അപകടമുണ്ടായത്.
രക്ഷിതാക്കള്‍ക്കും ഗുരുതരമായി പരുക്കേറ്റു. 12 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ദാരുണമായി മരിച്ചത്. 60 ശതമാനത്തിന് മുകളില്‍ പൊള്ളല്‍ ഉള്ളതിനാല്‍ മരിച്ച കുട്ടികളുടെ മാതാവിനെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.
കിടക്കയിലേക്ക് അതിവേഗം തീപടര്‍ന്നതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പരിശോധനയ്ക്ക് ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
.