കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡറയക്ട്രേറ്റ് അറസ്റ്റുചെയ്തത്.

പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ വസതിയില്‍ സിബിെഎ റെയ്ഡ് നടത്തിയത്.

തിര‍ഞ്ഞെടുപ്പ് വേളയില്‍ അന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരോപിക്കുന്ന ത്തിരഞ്ഞെടുപ്പ് കമ്മിഷന് ഇന്ത്യ മുന്നണി നേതാക്കള്‍ നേരിട്ട് പരാതി നല്‍കിയിരുന്നു

നേരത്തെയുള്ള ക്രമിനല്‍ കേസുകളിലെ അന്വേഷണ ഏജന്‍സികളുടെ തുടര്‍നടപടികളില്‍ ഇടപെടുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന് നിയമപരമായും ഭരണഘടനാപരമായും പരിമിതികളുണ്ട്.

അന്വേഷണ ഏജന്‍സികളുടെ നടപടികളില്‍ സുതാര്യതയും നിഷ്പക്ഷതയും പ്രതിപക്ഷ പാര്‍ട്ടികളോട് ശത്രുതമനോഭാവമില്ലായ്മയും ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശനമായ നിര്‍ദേശം നല്‍കും. തിരഞ്ഞെടുപ്പ് നടത്തിപ്പിന്‍റെ മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *