സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗം പതിനൊന്ന് കോടി യൂണിറ്റ് മറികടന്നു.
ഇന്നലെ കേരളം ഉപയോഗിച്ചത് 11.01 കോടിയൂണിറ്റ് വൈദ്യുതിയാണ് അതായത് 110. 10 ദശലക്ഷം യൂണിറ്റ്. വൈദ്യുതി ആവശ്യകത 5487 മെഗാവാട്ടായി ഉയര്‍ന്നു.
ശനിയാഴ്ച രേഖപ്പെടുത്തിയ 10.82 കോടിയൂണിറ്റ് എന്ന റെക്കോര്‍ഡാണ് മറികടന്നത്. ഞായറാഴ്ച പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5412 മെഗാവാട്ട് ആയിരുന്നു.
കൊടിയ ചൂട്, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഗണ്യമായി വൈദ്യുതി ഉപഭോഗം കൂട്ടുന്നത്. ഈമാസം അവധി ദിനങ്ങള്‍ ഉള്‍പ്പടെ എല്ലാദിവസവും വൈദ്യുതി ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിന് മുകളിലാണ്.