കാനഡയിലെ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബുട്ടാസിങ് ഗില്ലെന്നയാളാണ് കൊല്ലപ്പെട്ടത്.
ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ബുട്ടാ സിങ്. കേസ് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നുംകറുത്ത നിറത്തിലെ കാര്‍ പുറത്തേക്ക് വരുന്നത് കണ്ടെന്നും കെട്ടിട നിര്‍മാണ തൊഴിലാളിയുടെ വേഷത്തില്‍ നടന്നു വന്നയാളെ ഇടിച്ചുവെന്നും ദൃക്സാക്ഷിയായ ലിന്‍ഡ്സെ ഹില്‍ടന്‍ പറഞ്ഞു.
കാര്‍ മുന്നോട്ട് നീങ്ങിയതിന് പിന്നാലെ തൊഴിലാളിയുടെ വേഷം ധരിച്ചയാള്‍ തോക്ക് പുറത്തെടുക്കുകയും വാഹനമോടിച്ചയാളെ ലക്ഷ്യമാക്കി വെടിയുതിര്‍ത്തുവെന്നും ലിന്‍ഡ്സെ പറയുന്നു.”