കൊല്ലം കൊട്ടാരക്കര പനവേലിയില്‍ എം.സി റോഡില്‍ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്കാണ് അപകടം.കൊട്ടാരക്കരയില്‍ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ സൈഡിലേക്ക് ലോറി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.
പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് എം.സി റോഡില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.