സീസണ്‍ അവസാന ആഴ്ചകളിലേക്ക് കടക്കവെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്ത. ആഴ്സണലിനെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിന് മുന്നോടിയായി ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസും മാർക്കസ് റാഷ്ഫോർഡും പരിക്ക് മാറി എത്തി
.ഇരുവരും ഫസ്റ്റ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചുമാർച്ച് 30-ന് ബ്രെൻ്റ്‌ഫോർഡുമായുള്ള 1-1 സമനിലയില്‍ പരിക്കേറ്റ ശേഷം മാർട്ടിനസ് യുണൈറ്റഡിനായി കളിച്ചിട്ടില്ല.
ഈ സീസണില്‍ രണ്ട് വലിയ പരിക്കുകള്‍ നേരിട്ട ലിസാൻഡ്രോ സീസണില്‍ ആകെ 11 മത്സരങ്ങള്‍ മാത്രമെ യുണൈറ്റഡിനായി കളിച്ചിട്ടുള്ളൂ.
അതേസമയം റാഷ്‌ഫോർഡും അവസാന മൂന്ന് മത്സരങ്ങള്‍ പരിക്ക് കാരണം നഷ്ടപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം വെംബ്ലിയില്‍ കവെൻട്രി സിറ്റിക്കെതിരായ എഫ്‌എ കപ്പ് സെമി ഫൈനലില്‍ ആണ് അവസാനം കളിച്ചത്.