മിഷിഗണില്‍ ഒരു ഫാമിലെ സിസിസിടിവില്‍ പതിഞ്ഞൊരു ദൃശ്യമാണ് ആത്മവ് എന്നൊന്നുണ്ടോ ഇല്ലയോ എന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമാക്കുന്നത്.
100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ അരികില്‍ വന്ന രൂപമാണ് സിസിടിവില്‍ പതിഞ്ഞത്. കുട്ടിയുടെ മുത്തച്ഛന്‍ മരിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് സംഭവം. ജോണ്‍ കിപ്കെ എന്ന ആളുടേതാണ് ഈ ഫാം ഹൗസ്.
വീടിനുള്ളിലുണ്ടായിരുന്ന അഞ്ച് ക്യാമറകളില്‍ ഒന്നിലാണ് പുക പോലെ രൂപം പതിഞ്ഞത്. വിചിത്രമായ ഈ രൂപംതന്റെ പിതാവിന്റെ മരണത്തിന് ശേഷം അസാധാരണമായ ഒന്നും വീട്ടില്‍ സംഭവിച്ചിരുന്നില്ല. എന്നാല്‍ തന്റെ മകന്റെ അടുത്ത് കാണപ്പെട്ട ഈ രൂപം തന്നെ അസ്വസ്ഥനാക്കുന്നതായി ദൃശ്യങ്ങള്‍ പങ്കുവെച്ച് കിപ്കെ പറയുന്നു.