ILCC അധ്യക്ഷൻ ശ്രീ. സുനിൽ ജേക്കബ്, ജനറൽ സെക്രട്ടറി ശ്രീ. ജാക്സൺ ആറാട്ടുകുളം വൈസ് ചെയർമാൻ കേണൽ ആൻറണി , വൈസ് ചെയർമാൻ അഡ്വക്കേറ്റ് സിസി അഗസ്റ്റിൻ, സംസ്ഥാന സെക്രട്ടറി ജോഷി പള്ളിപ്പറമ്പിൽ, ട്രഷറർ അഗസ്റ്റിൻ ചാക്കോ, ആലപ്പുഴ ജില്ലാ പ്രസിഡൻറ് ഇഗ്നേഷ്യസ് അത്തിപ്പൊഴി എന്നിവരുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്.
കഴിഞ്ഞ ആറുമാസമായി കടലിൽ നിന്നുള്ള മത്സ്യം ലഭ്യത കുറഞ്ഞതും അതുമൂലം ദൈനംദിന ആവശ്യങ്ങൾക്ക് പണമില്ലാത്തതും മത്സ്യത്തൊഴിലാളില്ലാതെ ബുദ്ധിമുട്ട് അനുഭവിച്ചു വരുകയാണ് മൺസൂൺ സീസൺ അടുത്ത് വരുന്നതിനാൽ കടലിലെ അപകട സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ്.
സമുദ്ര ഭിത്തി നിർമ്മാണം പൂർത്തിയാക്കാത്തത് മൂലം തീരദേശം കടലാക്രമണ ഭീഷണിയിലാണ്. ഇതിനുപുറമേ അർത്തുങ്കൽ ചെത്തി ഹാർബർ കളുടെ നിർമ്മാണം അനന്തമായി നീണ്ടു പോവുകയാണ്.
ഈ ഹാർബറുടെ പണി ഉടൻ പൂർത്തിയാക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കി തീരപ്രദേശത്തെ സംരക്ഷിക്കണമെന്നും ഐ എൽ സി സി പരാതിയിൽ ആവശ്യപ്പെട്ടു