ഒമാനില്‍ അഞ്ച് വര്‍ഷത്തിനകം പുതിയ ആറ് വിമാനത്താവളങ്ങള്‍ കൂടി പ്രവർത്തനക്ഷമമാകുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയർമാൻ നായിഫ് അല്‍ അബ്രി.
റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തില്‍ സംസാരിക്കവെയാണ് വ്യോമയാന രംഗത്തെ ഒമാന്റെ കുതിപ്പുകള്‍ അദ്ദേഹം വ്യക്തമാക്കിയത്.
2028-29 വര്‍ഷത്തോടെ പുതിയ വിമാനത്താവളങ്ങള്‍ ഒരുങ്ങുമെന്നും ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രതിവർഷം ഒരു കോടി എഴുപത് ലക്ഷം യാത്രക്കാരാണ് ഒമാൻ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നത്.
2040 ഓടെ യാത്രക്കാര്‍ അഞ്ച് കോടിയിലെത്തുമെന്നാണ് പ്രതീക്ഷ”ലോജിസ്റ്റിക്, ടൂറിസം മേഖലയുടെ വളര്‍ച്ചയും ഇതോടൊപ്പം സാധ്യമാക്കും.
നിർമാണം പുരോഗമിക്കുന്ന മുസന്ദം വിമാനത്താവളം 2028 അവസാനത്തോടെ പ്രവർത്തനക്ഷമമാകും. ബോയിംഗ് 737, എയര്‍ 320 തുടങ്ങിയ ഇടത്തരം വാണിജ്യ വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിമാനത്താവളം സജ്ജമാകുമെന്നും നായിഫ് അല്‍ അബ്രി പറഞ്ഞു.”