കാട്ടൂർ ഹോളി ഫാമിലി ഹൈർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടന്നു. ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന അസംബ്ലിയിൽ വാർഡ് മെംബർ ശ്രി. റിച്ചാർഡ് കടപ്പുറത്ത് വീട്ടിൽ മുഖ്യ സന്ദേശം നൽകി. പി.ടി.എ.പ്രസിഡൻ്റ് ശ്രി.റോഷൻ റോബിൻ, സ്കൂൾ മാനേജർ മദർ റോസ് ദലീമ, പ്രിൻസിപ്പൽ ശ്രി. സൈറസ് കെ.എസ്. എന്നിവർ പ്രസംഗിച്ചു.കുമാരി. ജോസ്മി പ്രതിജ്ഞ ചൊല്ലി കൊടുത്തു. യൂണിറ്റ് ലീഡർ കുമാരി ഗ്രേസ് മോൾ ബിജു സ്വാഗതവും കുമാരി റിയാ കെ. നിക്സൺ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ അങ്കണത്തിൽ മാനേജർ, പി ടി എ പ്രസിഡൻ്റ് വൃക്ഷത്തൈകൾ നട്ടു. വാർഡിലെ പൊതു ഇടങ്ങളിലും വീടുകളിലും വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നട്ടു.പ്രസംഗ മത്സരം, പോസ്റ്റർ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.