മലപ്പുറം∙ സമൂഹമാധ്യമ താരമായ (ഇൻഫ്ലുവൻസർ) ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് ഫാൻസ്. മലപ്പുറം ജില്ലയിെല നിലമ്പൂരുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അറിയിച്ച് ഫ്ലക്സ് സ്ഥാപിച്ചത്. ജനാധിപത്യം വീണ്ടെടുക്കാൻ പ്രയത്നിച്ച സമൂഹമാധ്യമത്തിലെ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മുന്നേറ്റത്തിനു പിന്നിലെ കാരണങ്ങളിലൊന്ന് ധ്രുവ് റാഠിയാണെന്ന് നിരീക്ഷണമുണ്ടായിരുന്നു. പലരും ധ്രുവ് റാഠിയെ സമൂഹമാധ്യമത്തിൽ അഭിനന്ദിച്ചിരുന്നു. യുട്യൂബ് ചാനലില്‍ മാത്രം 2.15 കോടി സബ്സ്ക്രൈബർമാരുള്ള ധ്രുവ് എൻഡിഎ മുന്നണിയുടെ വിമർശകനാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപുള്ള എന്റെ അവസാന സന്ദേശം എന്ന വിഡിയോയ്ക്ക് 24 മണിക്കൂറിനിടെ 1.8 കോടിയിലേറെ കാഴ്ച്ചക്കാരെ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *