Kuwait fire

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബഹുനില ലേബര്‍ ക്യാംപില്‍ വന്‍ തീപിടിത്തം. നാലു പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ മരണ സംഖ്യ 41 ആയി ഉയർന്നെന്ന് വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. 40ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ചിലരുടെ പരിക്ക് ഗുരുതരമാണ്.

മംഗഫ് ബ്ലോക്ക് നാലില്‍ മലയാളികള്‍ ഉള്‍പ്പെടെ കമ്പനി ജീവനക്കാര്‍ താമസിക്കുന്ന ക്യാംപിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് കെട്ടിടത്തില്‍ പ്രാണരക്ഷാര്‍ഥം താഴേക്ക് ചാടിയവരാണ് അപകടത്തില്‍ പെട്ടത്. പലര്‍ക്കും വലിയ തോതില്‍ പൊള്ളലേറ്റതായും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *