ന്യൂഡല്‍ഹി: പങ്കാളിത്ത പെൻഷൻ പദ്ധതി പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍ ലഭിക്കുന്ന തരത്തിലേക്ക് പദ്ധതിയിൽ മാറ്റം വരുത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സർവ്വീസിന്റെ അവസാനത്തിലുള്ള ബേസിക് പേ ആണ് മാനദണ്ഡമായി എടുക്കുക. ഇതിന്റെ പകുതി തുക പെൻഷനായി ലഭിക്കും.
2023 മാര്‍ച്ചില്‍ ടിവി സോമനാഥൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ച് എന്‍പിഎസ് പ്രകാരം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് പഠിക്കാൻ ആവശ്യപ്പെട്ടിരുന്നു. പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരിച്ചുപോകാതെ പങ്കാളിത്ത പെൻഷൻ പദ്ധതി പരിഷ്കരിക്കുക എന്നതാണ് ലക്ഷ്യം.