കൊച്ചി നര്‍ത്തകന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലെ പ്രതിയും നര്‍ത്തകിയുമായ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കും.
സത്യഭാമയുടെ അറസ്റ്റിന് ഇന്നുവരെ ഹൈക്കോടതിയുടെ വിലക്കുണ്ട്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീലുമായി സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്.