സ്പെയിൻ ക്രൊയേഷ്യ മത്സരം ഒരു ഏകപക്ഷീയമായ കളിയായിരുന്നു. 3-0 എന്ന സ്കോർ സൂചിപ്പിക്കും പോലെ തുടക്കം മുതലേ സ്പെയിനിന്റെ ഒരു തള്ളിക്കയറ്റമാണ് കണ്ടത്. കാളപ്പോൂരിന്റെ നാട്ടിൽ നിന്ന് വന്ന കളിക്കാരുടെ വീര്യത്തിനും മുന്നിൽ ക്രൊയേഷ്യ അടിയറവ് പറഞ്ഞു. ബോൾ അധികസമയം കൈവശം വയ്ക്കാതെ വളരെ വേഗം എതിർ ഗോൾ മുഖത്തേക്ക് എത്തിക്കുന്ന പുതിയ തന്ത്രമാണ് സ്പെയിൻ ആവിഷ്കരിച്ചത്. റോയിസ് എന്ന ഫാബിയൻ ആണ് കളിയിലെ കേമൻ. 16 വയസ്സും 338 ദിവസവും പ്രായമുള്ള ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ യമാൽ 85 മിനിറ്റ് നേരം സ്പെയിനിന്റെ കുന്തമുന ആയി ഉണ്ടായിരുന്നു.
ഭാവിയിലെ വാഗ്ദാനമാണ് താൻ എന്ന് തെളിയിക്കുന്ന രീതിയിലുള്ള ഒരു പ്രകടനമായിരുന്നു യമാൽ കാഴ്ചവച്ചത് . കൂടുതൽ സമയം ബോൾ കൈവശം വയ്ക്കുന്ന ടിക്കി – ടാക്ക എന്ന പഴയ തന്ത്രം ഉപേക്ഷിച്ചതിന്റെ മച്ചം സ്പെയിനിന്റെ കളിയിൽ ഉണ്ടായിരുന്നു. കളി മധ്യനിരയിൽ താമസിപ്പിക്കാൻ ശ്രമിച്ചത് ക്രൊയേഷ്യയ്ക്ക് വിനയായി
2018 ൽ ബാലൻഡിയോർ നേടിയ ലൂക്കോ മോഡ്രിച്ച് അടങ്ങിയ ക്രൊയേഷ്യൻ ടീം കഴിഞ്ഞതവണത്തെ മത്സരത്തിൽ നേടിയ മുന്നേറ്റം ഒന്നും ഈ കളിയിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല. കളി മെച്ചപ്പെടുത്തിയില്ലെങ്കിൽ ക്രൊയേഷ്യയ്ക്ക് അതിദൂരം മുന്നേറാൻ കഴിയില്ല.