തിരുവനന്തപുരം: യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തുന്ന 2024ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം ഇന്ന്.രാവിലെ 9.30 മുതല്‍ 11.30വരെയും പകല്‍ 2.30 മുതല്‍ 4.30വരെയുമുള്ള രണ്ടു സെഷനുകളായാണ് പ്രിലിമിനറി പരീക്ഷ.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 61 കേന്ദ്രങ്ങളിലായി 23,666 പേരാണ് സംസ്ഥാനത്ത് പരീക്ഷ എഴുതുന്നത്. രാവിലെയുള്ള പരീക്ഷയ്ക്ക് ഒമ്ബതിനും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് രണ്ടിനുമുമ്ബും പരീക്ഷാ ഹാളില്‍ പ്രവേശിക്കണം.
സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്ന ഞായറാഴ്ച പരീക്ഷാര്‍ഥികള്‍ക്കായി വിപുലമായ യാത്രാസൗകര്യമാണ് കെഎസ്‌ആര്‍ടിസി ഒരുക്കിയിരിക്കുന്നത്പരീക്ഷാകേന്ദ്രങ്ങള്‍ക്കനുസരിച്ച് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.
തിരക്കനുസരിച്ച് എല്ലാ യൂണിറ്റുകളില്‍നിന്നും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. പരീക്ഷ കഴിഞ്ഞ് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് തിരികെ വരുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്