മ്യൂണിക്: യൂറോ കപ്പിലെ ആദ്യ മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ ഇനിയുള്ള മത്സരങ്ങലില്‍ മാസ്ക് മുഖത്ത് ധരിച്ച് കളിക്കും. ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. താരം ഉടൻ തന്നെ ശസ്ത്രക്രീയയ്ക്ക് വിധേയനാകുമെന്നും പരിക്ക് പൂർണമായും ഭേദമാകും വരെ മാസ്ക് ധരിച്ചാവും കളിക്കുകയെന്നും ഫെഡറേഷൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിനിടെയാണ് എംബാപ്പെയുടെ മൂക്കിന് പരിക്കേറ്റത്. ഓസ്‌ട്രേലിയന്‍ പ്രതിരോധ താരം കെവിന്‍ ഡാന്‍സോയുമായി ഉണ്ടായ കൂട്ടിയിടിക്കിടെയാണ് താരത്തിന്റെ മൂക്കിന് പരിക്കേറ്റത്. മത്സരത്തിന്റെ 90-ാം മിനിറ്റില്‍ കളം വിട്ട എംബാപ്പെയുടെ മൂക്കില്‍ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു.