കണ്ണൂർ: തലശേരി താലൂക്കിൽ ബോംബ് രാഷ്ട്രീയത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. തലശേരി നഗരസഭയ്ക്കടുത്തെ എരഞ്ഞോളിയിലെ ആൾപാർപ്പില്ലാത്ത വീട്ടുപറമ്പിൻ ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. എരഞ്ഞോളി കുടക്കളത്തെ വേലായുധൻ (85) ആണ് അതിദാരുണമായി’മരിച്ചത്

ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. വീടിനടുത്തുള്ള ആൾപാർപ്പില്ലാത്ത പറമ്പിൽ തേങ്ങ പൊറുക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. സ്റ്റീൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് തലശേരി എസിപിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.ആൾതാമസമില്ലാത്ത എരഞ്ഞോളി കുടക്കളത്തെ വീട്ടുപറമ്പിൽ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വേലായുധൻ്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് പോലീസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മാറ്റി.

തലശേരി മേഖലയിൽ ഒരു വർഷം മുൻപ് നിധി സൂക്ഷിക്കുന്ന പാത്രമാണെന്ന് കരുതി സ്റ്റീൽ ബോംബ് തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അസം സ്വദേശിയായ അച്ഛനും മകനും കൊല്ലപ്പെട്ടിരുന്നു. ആക്രി പൊറുക്കി ജീവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇതിനു ശേഷമാണ് മറ്റൊരു സ്ഫോടനം കൂടി നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *