കൽപറ്റ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതോടെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വയനാട്ടിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ഇടിത്തീയായി കോടതി നിർദേശം.
ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദ സഞ്ചാരികളുടെ എണ്ണം കുറയ്ക്കണമെന്ന കോടതി നിർദേശം നടപ്പിലായാൽ ഊട്ടി നേരിട്ടതുപോലുള്ള കനത്ത നഷ്ടമായിരിക്കും വയനാടിനെയും കാത്തിരിക്കുന്നതെന്നാണ് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്."
ഊട്ടിയിൽ പ്രവേശിക്കാൻ പാസ് ഏർപ്പെടുത്തിയതോടെ വിനോദ സഞ്ചാരികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. 5000 രൂപ വാടകയുണ്ടായിരുന്ന ഹോട്ടൽ മുറികൾക്ക് 1500 രൂപയായി. നാലു മാസമായി വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുകയാണ്.
കടുത്ത വേനലാകുമ്പോൾ അടയ്ക്കുകയും മഴ പെയ്താൽ തുറക്കുകയുമാണ് പതിവ്. എന്നാൽ ഇക്കൊല്ലം ജൂൺ ആയിട്ടും കേന്ദ്രങ്ങൾ തുറന്നില്ല. ഉടൻ തുറക്കുമെന്ന പ്രതീക്ഷയിൽ ദിവസവും തള്ളിനീക്കുന്നതിനിടെയാണ് കോടതി നിർദേശം ഇരുട്ടടിയായത്"
നാലു മാസം മുൻപ് പുൽപ്പള്ളി പാക്കത്ത് വെള്ളച്ചാൽ സ്വദേശി പോളിനെ കാട്ടാന ചവിട്ടിക്കൊന്നതിനു പിന്നാലെയാണ് വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഒറ്റയടിക്ക് അടച്ചുപൂട്ടിയത്. കുറുവാ ദ്വീപിലെ ജീവനക്കാരനായിരുന്നു പോൾഒരുമാസം കൊണ്ടു തുറക്കുന്ന കേന്ദ്രങ്ങൾ ഇത്തവണ നാലു മാസമായിട്ടും തുറന്നില്ല.
ഇന്നോ നാളെയോ തുറക്കുമെന്ന പ്രതീക്ഷയിൽ ഹോട്ടലുകാർ മുതൽ ടാക്സി ജീവനക്കാർ വരെ മുന്നോട്ടുപോകുന്നതിനിടെയാണ് ഊട്ടിയുടെ അവസ്ഥയിലേക്ക് വയനാടും ചെന്നെത്തുമോ എന്ന ആശങ്ക ഉടലെടുത്തത്. ഫെബ്രുവരി 19 നാണ് കുറുവദ്വീപ്, തോൽപെട്ടി വന്യജീവി സങ്കേതം, ബ്രഹ്മഗിരിട്രെക്കിങ് കേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം, മുനീശ്വരൻകുന്ന്, ചെമ്പ്ര പീക്ക്, മുത്തങ്ങ വന്യജീവി സങ്കേതം എന്നിവയെല്ലാം അടച്ചത്.
ഇതോടെ, സർക്കാരിനു നികുതി ഇനത്തിലും മറ്റും ലഭിക്കേണ്ട വരുമാനത്തിലും കാര്യമായ കുറവുണ്ടായി.വേനലിൽ ജലസ്രോതസ്സുകൾ വറ്റിയത്. വെള്ളമില്ലാതായതോടെ ഹോട്ടലുകളുടെ പ്രവർത്തനം താളം തെറ്റി. ഇതിനെല്ലാം പുറമേ, വനമേഖലയായ ഊട്ടിയിലേക്ക് ആളുകളുടെ തള്ളിക്കയറ്റവും വാഹനപ്പെരുപ്പവും മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ രൂക്ഷമായി.
"ഇതോടെയാണു സഞ്ചാരികൾക്കു കോടതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇ–പാസ് വഴി മാത്രമേ സഞ്ചാരികളെ കടത്തിവിടാവൂ എന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിനെ ആദ്യം പരക്കെ അംഗീകരിച്ചെങ്കിലും സഞ്ചാരികളുടെ വരവ് നിലച്ചതോടെ വഴിയോരക്കച്ചവടക്കാർ മുതൽ പ്രതിസന്ധിയിലായി.