കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ യോഗാ ദിനം ആചരിച്ചു. പ്രസിദ്ധ യോഗാചര്യൻ ശ്രീ. വിമൽ കുമാർ ക്ലാസ് എടുത്തു. യോഗയിലൂടെ മനസിനെയും ശരീരത്തെയും ഏകാഗ്രമാക്കുകയും അതിലൂടെ പഠന പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ സൈറസ് കെ.എസ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ ശ്രീമതി ലിഡ കെ.ഡബ്ല്യു സംസാരിച്ചു . സ്റ്റുഡൻ്റ് ലീഡർ കുമാരി ഗ്രേസ് മോൾ ബിജു നന്ദി പറയുകയും ചെയ്തു