കൊണ്ടുനടക്കാന്‍ സാധിക്കുന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് ഡിഷ് ആന്റിന അവതരിപ്പിച്ച് സ്‌പേസ് എക്‌സ്. ഒരു ബാഗില്‍ കൊണ്ടു നടക്കാന്‍ സാധിക്കുന്ന വലിപ്പത്തിലുള്ള ‘സ്റ്റാര്‍ലിങ്ക് മിനി’ ഡിഷ് ആന്റിനയാണ് അവതരിപ്പിച്ചത്. സ്റ്റാര്‍ലിങ്ക് മിനി കിറ്റിന് 599 ഡോളര്‍ (50000 രൂപ) ആണ് വില. എളുപ്പം എവിടെയും കൊണ്ടു നടന്ന് ഉപയോഗിക്കാം എന്നുള്ളതാണ് സ്റ്റാര്‍ലിങ്ക് മിനിയുടെ നേട്ടം
ഒരു ലാപ്‌ടോപ്പിന്റെ വലിപ്പം മാത്രമാണ് സ്റ്റാര്‍ലിങ്ക് മിനി ഡിഷിനുള്ളത്. മറ്റ് സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളേക്കാള്‍ വളരെ കുറച്ച് ഊര്‍ജം മാത്രമേ ഇത് ഉപയോഗിക്കൂ. എന്നാല്‍ മറ്റുള്ളവയെ പോലെ, 100എംബിപിഎസിലേറെ ഡാറ്റാ വേഗം ഇതില്‍ ലഭിക്കും. ഡിഷിനൊപ്പം ഒരു വൈഫൈ റൂട്ടറും ലഭിക്കും. ഐപി 67 റേറ്റങുള്ള ഡിഷ് മഴയത്തും ഉപയോഗിക്കാം. കിറ്റിന് 599 ഡോളറാണ് വില. ഇതിന് പുറമെ മിനി റോം സേവനം ലഭിക്കണമെങ്കില്‍ 120 രൂപയുടെ നിലവിലുള്ള റെസിഡന്‍ഷ്യല്‍ പ്ലാനിനൊപ്പം 30 ഡോളര്‍ കൂടി അധികമായി നല്‍കണം. ഇതുവഴി ഉപഭോക്താക്കള്‍ക്ക് 50 ജിബി മൊബൈല്‍ ഡാറ്റ പ്രതിമാസം ലഭിക്കും. ഒരു ജിബിക്ക് ഒരു ഡോളര്‍ എന്ന നിരക്കില്‍ വാങ്ങാനുള്ള സൗകര്യവുമുണ്ടാവും