#parliament#OmBirla#LatestNews

ന്യൂഡൽഹി: അടിയന്തരാവസ്ഥക്കെതിരെ സ്പീക്കർ നടത്തിയ പ്രസംഗത്തിന് Aപിന്നാലെ ലോകസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇന്ദിരാ ഗാന്ധി ഏകാധിപത്യപരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും പ്രതിപക്ഷ നേതാക്കളെ അന്യമായി ജയിലിൽ അടച്ചുവെന്നും ഓം ബിർള പറഞ്ഞു. ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുത്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിന് എതിരെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അടിയന്തരാവസ്ഥ കറുത്ത അധ്യായമാണെന്നും കോൺഗ്രസ് സ‍ർക്കാർ ഭരണഘടനാ വിരുദ്ധമായ നടപടികൾ സ്വീകരിച്ചുവെന്നുമുള്ള വാക്കുകളാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയത്.

18ാം ലോക്സഭ പുതിയ കാഴ്ചപ്പാടോടെ പ്രവർത്തിക്കണമെന്ന് പ്രസം​ഗത്തിൽ ഓം ബിർള പറഞ്ഞു. ക്രിയാത്മകമായ ചിന്തകൾ ഉയർന്ന് വരണം. വികസിത ഭാരതം എന്ന സങ്കല്പം സാക്ഷാത്കരിക്കാൻ പ്രയത്‌നിക്കാം. രാജ്യ താൽപര്യത്തിനും ജനനന്മയ്ക്കുമായി സഭ നിയമനിർമാണങ്ങൾ നടത്തണം. രാഷ്ട്രീയ വിചാരധാരയ്ക്ക് അപ്പുറം രാജ്യമാണ് പ്രധാനമെന്നും ഓം ബിർള പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *