സംസ്ഥാനത്തെ കെഎസ്ആര്‍ടിസിയുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആനയറ സ്വിഫ്റ്റ് ആസ്ഥാനത്താണ് ഡ്രൈവിംഗ് സ്കൂള്‍ സജ്ജമാക്കിയത്.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തെ ചൊല്ലി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കെഎസ്ആര്‍ടിസിയുടെ ആദ്യ സ്കൂൾ ഉദ്ഘാടനം ചെയ്തത്.