24x7news

എയര്‍ ഇന്ത്യയ്ക്കിത് കഷ്ടകാലമാണ്. മേയില്‍ ജീവനക്കാരുടെ സമരം, അതുകാരണം യാത്രക്കാര്‍ക്കുണ്ടായ യാതനകള്‍, നിയമനടപടികള്‍ എല്ലാംകൂടി ജഗപൊഗ! എന്നാല്‍ ഇപ്പോള്‍ ഇതൊന്നുമല്ല പ്രശ്നം.

സര്‍വീസുകള്‍ വൈകുന്നതിനെയും വിമാനങ്ങളിലെ അസൗകര്യങ്ങളെയും സേവനങ്ങളിലെ നിലവാരക്കുറവിനെയുമെല്ലാം കുറിച്ച് വ്യാപക പരാതികള്‍. അതില്‍ ഏറ്റവും പുതിയതാണ് എഴുത്തുകാരന്‍ ആദിത്യ കൊണ്ടാവറുടെ അനുഭവം. ‘

എയര്‍ ഇന്ത്യയെക്കാള്‍ നല്ലത് കാളവണ്ടിയില്‍ യാത്ര ചെയ്യുന്നതാണ്’ എന്നായിരുന്നു .അമൂല്യമായ ഒരു കാര്യം പഠിപ്പിച്ചതിന് എയര്‍ ഇന്ത്യയോട് നന്ദിയുണ്ട്. കഴിഞ്ഞ രാത്രിയിലെ അനുഭവത്തോടെ ജീവിതത്തില്‍ ഇനി മേലില്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യില്ല എന്ന് തീരുമാനിച്ചു. നൂറുശതമാനം അധികം പണം നല്‍കേണ്ടി വന്നാലും കൃത്യനിഷ്ഠ പാലിക്കുന്ന മറ്റ് വിമാന സര്‍വീസുകളെ ആശ്രയിക്കുന്നതാണ് നല്ലത്.

ബെംഗളൂരു – പുണെ IX 974 സര്‍വീസിനെ പരാമര്‍ശിച്ചായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ കാണുമെന്നും സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നുമാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശിച്ചു. പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് രംഗത്തെത്തി.

‘വിമാനം വൈകാനുള്ള കാരണങ്ങള്‍ പലതായിരുന്നു, താങ്കള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു’. തെറ്റുതിരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *