കൊരട്ടി : മകനുമൊത്ത് ആശുപത്രിയിലേക്ക് പോകവെ ചരക്കുലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. അങ്കമാലി വേങ്ങൂർ മഠത്തിപ്പറമ്പിൽ ഷിജി(44)യാണ് മരിച്ചത്. പരിക്കേറ്റ മകൻ രാഹുലിനെ (22) ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.15-ന് ദേശീയപാതയിൽ കൊരട്ടി ചിറങ്ങര സിഗ്നലിന് സമീപമായിരുന്നു അപകടം. ഷിജിയാണ് സ്കൂട്ടറോടിച്ചിരുന്നത്. സ്കൂട്ടറും ലോറിയും ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്നു. സ്കൂട്ടറിൽ ലോറി ഇടിച്ചതിനെത്തുടർന്ന് ഷിജി ലോറിക്കടിയിലേക്കു വീണു. ഷിജിയുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രം കയറി. ഉടൻ കറുകുറ്റി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂന്നുദിവസം മുൻപ് വിമാനത്താവള റോഡിലുണ്ടായ വാഹനാപകടത്തിൽ മകൻ രാഹുലിന് കാലിന് പരിക്കേറ്റിരുന്നു. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കാലിലെ മുറിവിന് ആഴമുണ്ടെന്നുകണ്ട് രാഹുലിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിലേക്ക് സ്കൂട്ടറിൽ കൊണ്ടുപോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *