24x7news

വെറ്ററിനറി സർവകലാശാലയlലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരണപ്പെട്ട കേസിൽ ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല. അതിനാൽ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് സിംഗിൾ ബഞ്ച് നിർദേശം നൽകിയിട്ടുള്ളത്.

പ്രതികളായ കാശിനാഥൻ , അമീൻ അക്ബർ അലി തുടങ്ങീ 4 പ്രതികൾ നൽകിയ ഹർജിയിലാണ് കോടതി നടപടി.

പൂക്കോട് വെറ്ററിനറി സർവകലാശാല മാനേജ്മെന്റ് കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ മിന്നുംജയം നേടിയിരുന്നു . എസ്‌എഫ്‌ഐ സ്ഥാനാർഥി പി അഭിരാം 427 വോട്ട്‌ഭൂരിപക്ഷം നേടി വിജയിച്ചു.

കഴിഞ്ഞ 22ന്‌ ആയിരുന്നു വിദ്യാർഥി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ്. എസ്എഫ്ഐയും സ്വതന്ത്രമുന്നണിയും മത്സരിച്ചു.സ്വതന്ത്രമുന്നണി സ്ഥാനാർഥിക്ക് 228 വോട്ടുകൾ മാത്രമാണ്‌ നേടാനായത്‌.

നേരത്തെ നടത്തേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തെ തുടർന്ന് മാറ്റിവച്ചതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *