24x7news

ക്ഷേമ പെന്‍ഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെന്‍ഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ് ക്ഷേമ പെന്‍ഷൻ വിതരണത്തിനായി അനുവദിച്ചത്.ജൂണ്‍ മാസത്തെ പെന്‍ഷനാണ് നല്‍കുന്നത്.

ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കുംജൂണ്‍ മാസത്തെ തുക നല്‍കിയാലും ഇനി അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷൻ കുടിശ്ശിക കൂടി ബാക്കിയുണ്ട്.

62 ലക്ഷം പേർക്കാണ് രണ്ട് മാസത്തെ ഗഡ്ഡുകളായി 3200 രൂപ ലഭിക്കുക. ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും കഴിഞ്ഞ മാസവും ഒരു മാസത്തെ പെൻഷൻ സ‍ർക്കാർ വിതരണം ചെയ്തിരുന്നു.

നാല് മാസത്തെ പെൻഷൻ കുടിശ്ശിക ഇനിയും കൊടുത്തുതീ‍ർക്കാൻ ബാക്കിയുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പല മാസങ്ങളിലും പെൻഷൻ വിതരണം പ്രതിസന്ധിയില്ലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *