24x7news

.

കണ്ണൂർ സിപിഎം നേതാവ് പി.ജയരാജനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജില്ലാ കമ്മറ്റി അംഗം മനു തോമസ്. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊലവിളി ഭീഷണിയുമായി വന്നത് ക്വട്ടേഷൻ-സ്വർണം-പൊളിറ്റിക്കല്‍ മാഫിയ സംഘത്തിൻ്റെ തലവൻമാർ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ലെന്ന് മനു തോമസ് പറഞ്ഞു.

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അത് നട്ടെല്ല് നിവർത്തിനിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം. ആരാൻ്റെ കണ്ണീരും സ്വപ്നവും തകർത്ത് കിട്ടുന്ന സന്തോഷത്തിലോ ക്വട്ടേഷൻ മാഫിയ സ്വർണപ്പണത്തിൻ്റെ തിളക്കത്തിലോ ഡിവൈൻ കമ്മ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് അത് അറിയണമെന്നില്ല, അദ്ദേഹം കുറിച്ചു.

കണ്ണൂരിലെ സംഘടനെയെ സംരക്ഷിക്കാൻ അധികം സമയം വേണ്ട എന്ന ഭീഷണിയില്‍ നിന്നും, അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് പറയേണ്ട ബാധ്യത സിപിഎമ്മിന്റെ നേതൃത്വത്തിനാണ്

Leave a Reply

Your email address will not be published. Required fields are marked *