ന്യൂഡല്‍ഹി മുൻ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ. അദ്വാനി(96)യെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി ഒമ്ബത് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു.ഡോ. വിനിത് സുരിയുടെ മേല്‍നോട്ടത്തിലാണ് ചികിത്സ.
വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.ഏതാനും ദിവസം മുമ്ബ് അദ്ദേഹം എയിംസില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.