24x7news

പ്രവാസിയില്‍ നിന്നു അഡ്വാന്‍സായി” വാങ്ങിയ മുഴുവന്‍ പണവും നല്‍കി പൊലീസ് മേധാവി ഷേഖ് ദര്‍വേശ് സാഹിബ് ഭൂമി വില്‍പന കേസ് ഒത്തുതീര്‍പ്പാക്കി ഡി.ജി.പിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി വില്‍പനയ്ക്കായി വാങ്ങിയ പണം മടക്കി നല്‍കാത്തതിനെ തുടര്‍ന്നു പേരൂര്‍ക്കട വില്ലേജിലെ 10.8 സെന്‍റ് കോടതി ജപ്തി ചെയ്തിരുന്നു.

ഡി.ജി.പിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി വില്‍പനയ്ക്കായി വാങ്ങിയ പണം മടക്കി നല്‍കാത്തതിനെ തുടര്‍ന്നു പേരൂര്‍ക്കട വില്ലേജിലെ 10.8 സെന്‍റ് കോടതി ജപ്തി ചെയ്തിരുന്നു.

ആദ്യം പൊലീസ് മേധാവിയുടെ പവര്‍ കാണിച്ച് പണം നല്‍കാന്‍ വിസമ്മതിച്ച ഷേഖ് ദര്‍വേശ് സാഹിബ് ഒടുവില്‍ അയഞ്ഞു. ഒരു വര്‍ഷം കൂടി നീട്ടി കിട്ടിയ പദവിക്കും കേസ് ദോഷകരമാകുമെന്നു മനസിലാക്കിയതോടെയാണ് വാങ്ങിയ മുഴുവന്‍ പണവും തിരിച്ചു നല്‍കി”കേസ് ഒത്തു തീര്‍പ്പാക്കിയത്.


മുപ്പതു ലക്ഷം രൂപയും ഡി.ഡിയായാണ് നല്‍കിയത്. അതീവ രഹസ്യമായിട്ടായിരുന്നു ഇടപാടുകള്‍. പണം തിരികെ നല്‍കുന്ന മുറയ്ക്ക് ജപ്തി നടപടികള്‍ ഒഴിവാകുമെന്നായിരുന്നു കോടതി ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *