24x7news

ചെത്തി പോസ്റ്റ് ഓഫീസിന്റെ വിതരണ പരിധിയിലുള്ളവർക്കായി ആധാർ മേള സംഘടപ്പിക്കുകയാണ്. 12/7/24 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ചെത്തി പോസ്റ്റ് ഓഫീസിന്റെ പരിധിക്കുള്ളിൽ നടത്തപ്പെടുന്നു. നാട്ടിൽ വിവാഹിതരായി വന്നിട്ടുള്ളവർക്കും നാട്ടിൽ നിന്ന് പോയിട്ടുള്ളവർക്കും
പഴയ ആധാറിലെ വിലാസം മാറ്റിയെടുക്കാം.

അതിനായിപഴയ ആധാറും പഞ്ചായത്ത് മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള വിവാഹ സർട്ടിഫിക്കറ്റ് ഒറിജിനലും കൊണ്ടുവരിക ഇപ്പോൾ ജനിച്ച കുഞ്ഞുങ്ങൾ മുതൽ അഞ്ചുവയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ബാല ആധാർ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും ഇതിനായി രക്ഷിതാക്കളിൽ( പിതാവ്, മാതാവ് ) ആരെങ്കിലും ഒരാൾ
ആധാർ കാർഡ് കയ്യിൽ കരുതുക ഒപ്പം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും കൊണ്ടുവരേണ്ടതാണ്


ബാല ആധാർ എടുക്കുന്നത് പൂർണ്ണമായും സൗജന്യമാണ് പല കേന്ദ്രങ്ങളിലും പോയി ആധാർ അപ്ഡേഷൻ പരാജയപ്പെട്ടവർക്കും ആധാർ പുതുക്കി എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും

ആധാറും സ്വന്തം പേരിലുള്ള
മൊബൈൽ ഫോണും കൊണ്ടുവരിക

ജനനത്തീയതി ചേർക്കുകയും തിരുത്തുകയും ചെയ്യാം
പാസ്പോർട്ട്, സ്കൂൾ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനൽ കൊണ്ടുവരികആധാർ കാർഡിൽ പഴയ ഫോട്ടോ മാറ്റി പുതിയ ഫോട്ടോ ചേർക്കാവുന്നതാണ്

ഒരിക്കൽ ആധാർ എടുത്തിട്ട് ഇതുവരെ പുതുക്കാത്തവർക്ക്‌
പുതുക്കി നൽകുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും
നിലവിലുള്ള ആധാർ കാർഡ് കൊണ്ടുവരിക ബാല ആധാർ ഒഴികെയുള്ള മറ്റ് സേവനങ്ങൾക്ക് 50 രൂപ മുതൽ 100 രൂപ വരെ ഫീസ് നൽകേണ്ടതാണ്

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നാട്ടിലെ പ്രാദേശിക ഗ്രൂപ്പുകളിലേക്ക് ദയവായി ഈ സന്ദേശം പങ്കുവയ്ക്കുകയും
പറയുകയും ചെയ്യുക

തിരക്ക് ഒഴിവാക്കുന്നതിന് മുൻകൂറായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
അവധി ദിവസങ്ങൾ ഒഴികെ രാവിലെ ഒമ്പതിനും രണ്ടിനും ഇടയിൽ താഴെ കാണുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്
9495245254

Leave a Reply

Your email address will not be published. Required fields are marked *