സ്വർണമഴ എന്നത് പരസ്യവാചകങ്ങളിൽ മാത്രമാണ് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ അങ്ങ് അന്റാർട്ടിക്കയിൽ ഇത് വെറുമൊരു അതിശയോക്തിയല്ല. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ മൗണ്ട് എറെബസിൽ നിന്നും സ്വർണം പെയ്യുകയാണ്. അഗ്നിപർവതത്തിനുള്ളിൽ നിന്നും പ്രതിദിനം ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണത്തരികൾ പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം നാസയുടെ എർത്ത് ഒബ്സർവേറ്ററി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

അന്റാർട്ടിക്കയിലെ തണുത്ത വായുവിലേക്ക് മൗണ്ട് എറെബസിൽ നിന്നും ഓരോ ദിവസവും 80 ഗ്രാം സ്വർണ്ണമെങ്കിലും പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 2017ൽ നടന്ന ഒരു പഠനപ്രകാരം 138 അഗ്നിപർവതങ്ങളാണ് അന്റാർട്ടിക്കയിൽ ഉള്ളത്. അവയിൽ സജീവമായ ഒൻപത് അഗ്നിപർവ്വതങ്ങളിൽ ഏറ്റവും പ്രശസ്തമാണ് മൗണ്ട് എറെബസ്. റോസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ അഗ്നിപർവതത്തിന് 12,448 അടി ഉയരമുണ്ട്. പർവതത്തിനുള്ളിൽ നിന്നും പ്രവഹിക്കുന്ന വാതക പോക്കറ്റുകൾക്കുള്ളിലാണ് സ്വർണത്തരികൾ അടങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *