റിയാദ് സൗദി അറേബ്യയില്‍ 40ാം വർഷത്തിലെത്തിയ, ദൈനംദിന ഉപഭോക്തൃ സാധനങ്ങളുടെ മുൻനിര ഉല്പാദകരായ വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ പ്രശസ്ത ബ്രാൻഡുകളായ വിജയ്, ജയ് എന്നിവയുടെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്ര നടൻ ആസിഫ് അലി നിയമിതനായി
1985 ല്‍ സൗദി അറേബ്യ കേന്ദ്രീകരിച്ച് ഡോ. വർഗീസ് മൂലൻ സ്ഥാപിച്ച വർഗീസ് മൂലൻസ് ഗ്രൂപ് ഇന്ന് നിരവധി പ്രമുഖ ബ്രാൻഡുകളിലൂടെ ആഗോളതലത്തില്‍ പടർന്ന് പന്തലിച്ച പ്രശസ്ത ബിസിനസ് ഗ്രൂപ്പാണ്.
ഭക്ഷ്യോല്പാദനം, റിട്ടെയില്‍ മാർക്കറ്റ്, ചലച്ചിത്ര നിർമാണം, റിയല്‍ എസ്റ്റേറ്റ്, ജൈവ കൃഷി, ലോജിസ്റ്റിക്സ്, ഇ-കോമേഴ്സ്, ടെക്സ്റ്റൈല്‍, ഹോട്ടല്‍, ബ്യൂട്ടി പാർലർ, ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് എന്നിങ്ങനെ വർഗീസ് മൂലൻസ് ഗ്രൂപ് ഇന്ന് കൈവെക്കാത്ത മേഖലകളില്ല.
സുഗന്ധവ്യഞ്ജനങ്ങള്‍, മസാലകള്‍, അരി, അരിയുല്പന്നങ്ങള്, ഗോതമ്ബ് ഉല്പന്നങ്ങള്, പയറുവർഗങ്ങള്‍, ധാന്യങ്ങള്‍, എണ്ണകള്‍, അച്ചാറുകള്‍, ജാമുകള്‍, ചട്നികള്‍, പാനീയങ്ങള്‍, വിവിധ ഇന്ത്യൻ ഉല്പന്നങ്ങള് തുടങ്ങി ഗുണമേന്മയുള്ള ഭക്ഷ്യോല്പന്നങ്ങള് നിർമിക്കുന്നതില്‍ രണ്ട് ബ്രാൻഡുകള്‍ക്കും ഇതിനകം അന്താരാഷ്ട്ര പ്രശസ്തി നേടിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് ഉയർന്ന ഗുണനിലവാരമുള്ള ഉല്പന്നങ്ങളും അതുല്യ സേവനവും നല്‍കുന്നത് തുടരാൻ ഭക്ഷ്യ ഉല്പന്നങ്ങളുടെ ഗ്രേഡിങ്, പ്രോസസ്സിങ്, പാക്കേജിങ് എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി മികവോടെ മുന്നോട്ടു പോകുന്നതിലാണ് വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ പ്രതിബദ്ധതയെന്നും മാനേജ്മെൻറ് അറിയിച്ചു.
വർഗീസ് മൂലൻ ഫൗണ്ടേഷന്റെ കീഴില്‍ വരാനിരിക്കുന്ന സംരംഭങ്ങളിലൂടെ സമൂഹത്തിന്റെ പുരോഗതിക്കായി ഗ്രൂപ്പിന്റെ സമർപ്പിതമായ പ്രവർത്തനം തുടരുകയും ചെയ്യുമെന്നും കൂട്ടിച്ചേർത്തു.